Latest Updates

വേണ്ട സാധനങ്ങള്‍  


ബട്ടര്‍ - മൂന്ന്  പീസ്
തക്കാളി ചെറുതായി അരിഞ്ഞത് മൂന്നെണ്ണം
പച്ച ഗ്രീന്‍ പീസ് കാല്‍ക്കപ്പ് 
കാപ്‌സിക്കം- കാല്‍ക്കപ്പ് 
ഉരുളക്കിഴങ്ങ് - വേവിച്ച് ഉടച്ചത് രണ്ടെണ്ണം 
ഉപ്പ് - ഒരു ടീ സ്പൂണ്‍ 
മല്ലിയില അരിഞ്ഞത് - കാല്‍ക്കപ്പ് 
മഞ്ഞള്‍പ്പൊടി
മുളക് പൊടി
ഭാജിമസാലപ്പൊടി
ഉലുവപ്പൊടി ചെറുനാരങ്ങ- അരമുറി 
സവാള ഒന്ന് - ചെറുതായി അരിഞ്ഞത് 
ഫുഡ് കളര്‍- റെഡ്

തയ്യാറാക്കുന്ന വിധം   
ചൂടായ പാനിലേക്ക് ഒരു ബട്ടര്‍ പീസ് ഇടുക. ഇതൊടൊപ്പം തക്കാളി ചെറുതായി അരിഞ്ഞതും, പച്ച ഗ്രീന്‍ പീസ് കാല്‍ക്കപ്പും, കാല്‍ക്കപ്പ് കാപ്‌സിക്കവും രണ്ട് ഉരുളക്കിഴങ്ങ് - വേവിച്ച് ഉടച്ചതും ചേര്‍ത്ത് ചെറുതീയില്‍ രണ്ട് മിനിട്ട് ഇളക്കി അരക്കപ്പ് വെള്ളം ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം  അടച്ച് വച്ച് പത്ത് മിനിട്ട് വേവിക്കുക. ശേഷം നന്നായി ഉടച്ചെടുത്ത് ഒരു ടീ സ്പൂണ്‍ മുളക് പൊടി ചേര്‍ക്കണം. കാല്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീ സ്പൂണ്‍ പാവ് ഭാജി മസാലപ്പൊടി, ഒരു ടീ സ്പൂണ്‍ ഉലുവപ്പൊടി, ഒരു സ്പൂണ്‍ മല്ലിയില അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. സ്പൂണ്‍ കൊണ്ട് തയ്യാറാക്കിയ ഡിഷ് സൈഡിലേക്ക് മാറ്റി പാനിന്റെ നടുവിലായി ഒരു പീസ് ബട്ടര്‍  കൂടി ഇടണം. ഇതൊടൊപ്പം അരസ്പൂണ്‍ മുളക്‌പൊടി, സവാള പൊടിയായി അരിഞ്ഞത് , അരസ്പൂണ്‍ പാവ് മസാലപ്പൊടി എന്നിവ വീണ്ടും ചേര്‍ക്കുക. അരമുറി നാരങ്ങനീര് കൂടി ചേര്‍ത്ത് നന്നായി ഇളക്കാം.

അല്‍പ്പം റെഡ് ഫുഡ് കളറും അരക്കപ്പ് വെള്ളവും ചേര്‍ത്ത് വീണ്ടും ഇളക്കി കുഴമ്പ് പരുവത്തിലാക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകര്‍ന്നതിന് ശേഷം പാന്‍ ചൂടാക്കി വീണ്ടും ഒപു പീസ് ബട്ടര്‍ ഇട്ട് ഉരുക്കുക. ഇതിലേക്ക് ഒരു നുള്ള് പാവ് ഭാജി മസാലപ്പൊടി, ഒരു നുള്ള് മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. ബ്രഡ് റോള്‍ രണ്ടായി മുറിച്ച് ഉള്‍വശത്തേക്ക് ഈ കൂട്ട് നന്നായി ചേര്‍ത്തെടുക്കുക. ചെറുതായി മൊരിച്ചെടുത്ത് തയ്യാറാക്കി വച്ച ഡിഷുമായി ചേര്‍ത്ത് രുചിയോടെ കഴിക്കാം. 

Get Newsletter

Advertisement

PREVIOUS Choice